Breaking News

ശ്രീകാര്യത്ത് ഷവർമയും ഷവായും കഴിച്ച പത്തോളം പേർക്ക് ഭക്ഷ്യവിഷബാധ; കട പൂട്ടിച്ചു! പഴകിയ ആഹാരങ്ങളും പിടിച്ചെടുത്തു

ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമയും ഷവായും കഴിച്ച പത്തോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക് സമീപത്തെ ഹോട്ടലിൽനിന്നു വാങ്ങിയ പാഴ്‌സൽ ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കനത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ചെമ്പഴന്തി ചേന്തി സ്വദേശികളായ സീന(45), അഞ്ജന(13), കുളത്തൂർ സ്വദേശികളായ അശ്വിൻ(21), വിവേക്(21),

ശ്രീകാര്യം സ്വദേശികളായ അഖിൽ(18), അഖില(20), കഴക്കൂട്ടം സ്വദേശി അഖില(22) എന്നിവർ പാങ്ങപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം അധികൃതർ എത്തി കട പൂട്ടിച്ചു. ഇവിടെനിന്നു പഴകിയ ആഹാരങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …