തുടര്‍ച്ചയായ രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 39,440 രൂപയും ഗ്രാമിന് 4930 രൂപയുമായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. ഏപ്രില്‍ 21 ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു.
പവന് 39,880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏപ്രില്‍ 18, 19 തീയതികളിലാണ് സ്വര്‍ണവില ഈ നിരക്കിലെത്തിയത്. ഇതിനു ശേഷം ഏപ്രില്‍ 20 ബുധനാഴ്ച്ച സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായിരുന്നു ബുധനാഴ്ചത്തെ സ്വര്‍ണവില. ശേഷം ഇന്നലെ വീണ്ടും വില വര്‍ധിച്ചു.