കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജുവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തൃശൂർ-കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ വച്ചാണ് സംഭവമുണ്ടായത്. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് ബസ് മുന്നോട്ടെടുത്തപ്പോൾ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടൻ കുട്ടിയുടെ അമ്മ കണ്ടക്ടറോട് പരാതി പറഞ്ഞു. തുടർന്ന് ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തി.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY