Breaking News

ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ 15 പോലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ

ഡി.ഐ.ജി.യെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍, 15 പോലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ. ക്യാമ്ബ് ഓഫീസില്‍ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലുണ്ടായിരുന്ന പോലീസുകാര്‍ ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരെ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ടവരും മേയര്‍ ടി.ഒ. മോഹനനെ ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഉണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് എത്തിയത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഡി.ഐ.ജി. അതുവഴി കടന്നുപോയത്. ഡി.ഐ.ജിയുടെ ഓഫീസില്‍ എല്ലാവര്‍ക്കും ശിക്ഷയായി ഏഴു ദിവസം മുഴുവനായി പാറാവ് ഡ്യൂട്ടി നല്‍കി. സംഘര്‍ഷത്തിനിടയില്‍ ഡി.ഐ.ജി. കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പോലീസുകാരുടെ ഭാഷ്യം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …