രണ്ട് ആണ്മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യയെ വധിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കരിവെള്ളൂര്‍ സ്വദേശി രാജേഷിനെ (40)യാണ് വധശ്രമക്കേസില്‍ പയ്യന്നൂര്‍ എസ്ഐ കെ.ദീലിപും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്ബാണ് 32 കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂര്‍ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. രണ്ടു മക്കളേയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെ യാത്ര.
ഇതേ തുടര്‍ന്ന് ഭാര്യാ വീട്ടുകാരുമായി സംസാരിച്ച ഭര്‍ത്താവ് രാജേഷ് രണ്ട് മക്കളുടെയും സംരക്ഷണമേറ്റെടുക്കുകയായിരുന്നു. ഇതിനിടയില്‍ വീണ്ടും സൗഹൃദം നടിച്ച് ഭര്‍തൃഗൃഹത്തില്‍ സൂക്ഷിച്ചിരുന്ന സ്കൂട്ടര്‍ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ പതിനൊന്നോടെ കാമുകനൊപ്പംഎത്തിയ യുവതിയെ കണ്ട് പ്രകോപിതനായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ പള്ളക്കും കൈക്കും മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ യുവതിയുടെ പരാതിയില്‍ രാജേഷിനെതിരെ വധശ്രമത്തിന് കേസ് എടുത്തത്.