Breaking News

ഒരു വര്‍ഷത്തിനകം പേരക്കുട്ടികളെ നല്‍കണം; മകനും മരുമകള്‍ക്കുമെതിരെ 5 കോടി രൂപയ്ക്ക് നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത് മാതാപിതാക്കള്‍

മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ഉത്തരാഖണ്ഡിലെ ഒരു മാതാപിതാക്കള്‍. വിവാഹിതരായി ആറ് വര്‍ഷമായിട്ടും മകനും മരുമകളും തങ്ങള്‍ക്ക് ലാളിക്കാന്‍ പേരക്കുട്ടിയെ തന്നില്ല എന്നതാണ് മാതാപിതാക്കളെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരു വര്‍ഷത്തിനകം ഇവര്‍ പേരക്കുട്ടികളെ നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണമെന്നതാണ് ആ ദമ്ബതികളുടെ ആവശ്യം.

ഹരിദ്വാറിലെ എസ് ആര്‍ പ്രസാദും ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്. മകന്റെ വിദ്യാഭ്യാസത്തിനും അമേരികയിലെ പൈലറ്റ് പരിശീലനത്തിനുമായി തന്റെ സമ്ബാദ്യമെല്ലാം ചിലവഴിച്ചതായി പ്രസാദ് പറഞ്ഞു. ഉള്ളതെല്ലാം വിറ്റ് പെറുക്കി മകനെ പഠിപ്പിച്ചതിനാല്‍ തങ്ങളുടെ പക്കല്‍ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും പേരക്കുട്ടികളെ പ്രതീക്ഷിച്ചാണ് 2016 -ല്‍ മകന്റെ വിവാഹം നടത്തിയതെന്നും പ്രസാദ് പറയുന്നു. ആണ്‍കുട്ടിയായാലും, പെണ്‍കുട്ടിയായലും തനിക്ക് പേരക്കുട്ടിയെ കിട്ടിയാല്‍ സന്തോഷമേയുള്ളൂവെന്ന് പ്രസാദ് പറയുന്നു.

തന്റെ മകന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷമായെന്നും എന്നിട്ടും ഒരു പേരക്കുഞ്ഞിനെ തരാന്‍ അവര്‍ മനസ് കാണിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു. വിവാഹശേഷം മധുവിധുവിനായി അവരെ തായ്ലന്‍ഡിലേക്ക് അയച്ചതും തങ്ങളാണെന്നും പേരക്കുട്ടിയെ കുറിച്ച്‌ ചോദിക്കുമ്ബോഴെല്ലാം അവര്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ശ്രേയ് സാഗര്‍ തങ്ങളുടെ ഏക മകനാണെന്നും കുട്ടിക്കാലം മുതല്‍ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ടെന്നും ഇപ്പോള്‍ ഞങ്ങള്‍ സാമ്ബത്തികമായും മാനസികമായും തകര്‍ന്നിരിക്കയാണെന്നും അമ്മ സാധന പ്രസാദ് കൂട്ടിച്ചേര്‍ത്തു.

തന്റെ ഹര്‍ജിയില്‍ മകനില്‍ നിന്നും മരുമകളില്‍ നിന്നും 2.5 കോടി രൂപ വീതം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസാദ് പറയുന്നു. ഒന്നുകില്‍ തനിക്ക് ഒരു പേരക്കുട്ടിയെ തരിക, ഇല്ലെങ്കില്‍ മകനെ ഈ നിലയില്‍ എത്തിക്കാന്‍ ചിലവാക്കിയ പണത്തിന് പകരമായി അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നല്‍കുക എന്നതാണ് ദമ്ബതികളുടെ ആവശ്യം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …