കൊവിഡില്‍ തളര്‍ന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നിര്‍മ്മാണ-വ്യാവസായിക യൂണിറ്റുകളുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. കോടി മുതല്‍ പതിനായിരത്തോളം രൂപയുടെ വര്‍ദ്ധനയാണ് വിവിധ യൂണിറ്റുകളിലുണ്ടായത്. ജയില്‍ വകുപ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് പൂജപ്പുരയില്‍ നടത്തുന്ന
‘ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്‌റ്റേഷനില്‍’ നിന്നാണ് കൊവിഡിന് ശേഷം ഏറ്റവും അധികം വരുമാനം ലഭിച്ചത്. 35 കോടിയോളം രൂപയാണ് ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ വരുമാനം. 2020-2021 കാലയളവില്‍ 16,58,78,836 രൂപയായിരുന്നു. 15 കോടിയോളം രൂപയുടെ അധിക വിറ്റുവരവാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലുണ്ടായത്.
ചപ്പാത്തി യൂണിറ്റിന്റെ വരുമാനവും മേലോട്ട് തന്നെ. വിലക്കുറവും ഗുണമേന്മയുമാണ് ഉപഭോക്താക്കളെ ജയില്‍ ചപ്പാത്തിയുടെ ആരാധകരാക്കിയത്. 15 ചാക്കിലേറെ ഗോതമ്ബുപൊടി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ചപ്പാത്തി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ചപ്പാത്തിയൊന്നിന് രണ്ടുരൂപയാണ് വില.
കടകളില്‍ പത്തുരൂപ വരെ ഈടുക്കുന്നുണ്ട്. ഈ മേയില്‍ പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപയുടെ വരുമാനം ചപ്പാത്തി വില്‍പ്പനയില്‍ നിന്ന് ലഭിച്ചു. 2021 മേയില്‍ ഇത് 84,000 രൂപയായിരുന്നു ലഭിച്ചത്. കഫറ്റേരിയയില്‍ നിന്ന് മേയില്‍ പ്രതിദിനം 80,000 രൂപ വരെയും ലഭിച്ചു. 2021ല്‍ ഇത് 13,000 രൂപയായിരുന്നു