റോഡില്ലാത്ത സ്ഥലത്തേക്ക് ആംബുലൻസ് ലഭിക്കാത്തതിനാൽ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് രണ്ടു കിലോമീറ്റർ നടന്ന് ഊരിലെത്തിയ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് ജില്ലാ കലക്ടർക്ക് നോട്ടീസയച്ചു. പാലക്കാട് ജില്ലാ കലക്ടറും ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറും ഇത് സംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …