Breaking News

ഇന്ത്യന്‍ കുടുംബങ്ങളിലെ ശീലങ്ങള്‍ മാറി; ഫ്ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഈ അഞ്ച് സാധനങ്ങള്‍ക്ക്…

അടുത്തകാലത്തായി ജനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സാധനങ്ങള്‍ വാങ്ങുന്നതിന് ഏറെ താത്പര്യമാണ് കാണിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ ആളുകള്‍ വാങ്ങുന്ന വീട്ടുപകരണങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട്.

കമ്ബനി നല്‍കുന്ന വിവരപ്രകാരം വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനര്‍, ജ്യൂസര്‍ മിക്സര്‍, ഗ്രൈന്‍ഡറുകള്‍, മൈക്രോവേവ് എന്നീ ചെറു വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ശ്രദ്ധ നല്‍കുന്നത്. ഈ വര്‍ഷം ഇവയുടെ ആവശ്യം 25ശതമാനം വര്‍ദ്ധിച്ചതായും കമ്ബനി അവകാശപ്പെടുന്നു.

തിരക്കേറിയ നഗര ജീവിതശൈലി, അണുകുടുംബങ്ങളുടെ എണ്ണത്തിലെ വര്‍ധന, കുറഞ്ഞ സമയത്തിനുള്ളില്‍ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഒരു കാലത്ത് അനാവശ്യമെന്ന് കരുതിയിരുന്ന ഈ ഉപകരണങ്ങളിലേക്ക് കണ്ണ് പതിയാന്‍ കാരണം.

ഇതിനൊപ്പം ഈ ഉപകരണങ്ങളില്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ വരുത്തിയ സാങ്കേതിക മെച്ചപ്പെടുത്തലുകളും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പഴയ ഉല്‍പ്പന്നം പുതിയതിലേക്ക് മാറ്റാനും ആളുകള്‍ താത്പര്യപ്പെടുന്നതും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …