Breaking News

ഒരേ വിമാനത്തിലെത്തിയ മൂന്ന് പേര്‍ സ്വര്‍ണം ഒളിപ്പിച്ചത് മലദ്വാരത്തില്‍; എന്നാൽ നാലാമന്‍ പരീക്ഷിച്ചത് പുതിയ രീതി, നെടുമ്ബാശേരിയില്‍ പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വര്‍ണം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നാല് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. പിടിയിലായവരെല്ലാം ഇന്നലെ പുലര്‍ച്ചെ ദുബായിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 1783 ഗ്രാം സ്വര്‍ണവും മലപ്പുറം സ്വദേശിയില്‍ നിന്ന് 1140 ഗ്രാമുമാണ് കണ്ടെടുത്തത്.

കാസര്‍കോട് സ്വദേശിയായ ഒരാളില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 117 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. മറ്റൊരാളില്‍ നിന്ന് പൊടിരൂപത്തിലാക്കി ബേസ് ബോര്‍ഡ് പെട്ടിയിലൊളിപ്പിച്ച്‌ കടത്തിയ 200 ഗ്രാം സ്വര്‍ണം പിടികൂടി. ആദ്യമായാണ് ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവരുന്നത്.

ആദ്യത്തെ മൂന്നുപേരും മലദ്വാരത്തിലും അടിവസ്ത്രത്തിനകത്തും സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചാണെത്തിച്ചത്. തിരിച്ചറിയാതിരിക്കാന്‍ അടിവസ്ത്രത്തില്‍ പ്രത്യേക മാസ്‌ക് പിടിപ്പിച്ചിരുന്നു. 24 മണിക്കൂറിനിടെയാണ് ഒന്നരക്കോടിയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …