ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടുപൈലറ്റുമാരും ഉള്‍പ്പെടുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ ഗരുഡ് ഛഠിയില്‍വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ ആറ് പേര്‍ മരിച്ചതായി ഉത്തരാഖണ്ഡ് സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനവ് കുമാര്‍ അറിയിച്ചു, സ്വകാര്യ കമ്ബനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍ നിന്നും മടങ്ങുന്നതിനിടെ ഹെലികോപ്റ്ററിന് പെട്ടന്ന് തീപിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY