ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് എഫ്‌സി ഗോവ തലപ്പത്ത്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ നിരവധി പിഴവുകള്‍ വരുത്തിയപ്പോള്‍ അവസരങ്ങളെ കൃത്യമായി മുതലാക്കാന്‍ ഗോവക്ക് സാധിച്ചു. 4-4-2 ഫോര്‍മേഷനില്‍ ചെന്നൈയിന്‍ എഫ്‌സി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവ കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ഗോവക്ക് സാധിച്ചു.
10ാം മിനുട്ടില്‍ത്തന്നെ ചെന്നൈയിനെ വിറപ്പിച്ച് അക്കൗണ്ട് തുറക്കാന്‍ ഗോവക്ക് സാധിച്ചു. നോഹ നദാവോയുടെ മികച്ച ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റെഡീം തലാങ്ങാണ് വലയിലെത്തിച്ചത്. ആദ്യ പകുതിയില്‍ 52 ശതമാനം ഗോവ പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ 8നെതിരേ 7 ഗോള്‍ശ്രമമാണ് ചെന്നൈയിന്‍ നടത്തിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ലീഡ് നിലനിര്‍ത്താന്‍ ഗോവക്ക് സാധിച്ചു.
90ാം മിനുട്ടില്‍ എഫ്‌സി ഗോവ രണ്ടാം ഗോള്‍ അക്കൗണ്ടില്‍ ചേര്‍ത്തു. മക്കാന്‍ ചോത്തിയുടെ അസിസ്റ്റില്‍ നോഹ സദാവോയിയാണ് രണ്ടാം ഗോള്‍ ഗോവക്ക് സമ്മാനിച്ചത്. അവസാന സമയത്തെ ചെന്നൈയിന്റെ ആക്രമണ ശ്രമങ്ങളും പ്രതിരോധവുമെല്ലാം പാളിയതോടെ 2-0ന്റെ ജയം ഗോവ സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയപ്പോള്‍ മൂന്നാം മത്സരത്തില്‍ തോല്‍വി വഴങ്ങിയ ചെന്നൈയിന്‍ നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.