Breaking News

ദീപാവലിക്ക് പടക്ക ചന്ത നടത്തി കേരള പോലീസ്; വാരിക്കൂട്ടിയത് ലക്ഷങ്ങള്‍…

ദീപാവലിക്ക് പടക്ക കച്ചവടം പൊലിപ്പിച്ചിരിക്കുകയാണ് കേരള പോലീസ് ലക്ഷങ്ങളുടെ പടക്കങ്ങളാണ് പോലീസ് സേന വിറ്റഴിച്ചത്. തിരുവനന്തപുരത്തെ നന്ദാവനത്തെ ആംഡ് റിസര്‍വ് ക്യാമ്ബിലായിരുന്നു പടക്ക ചന്ത പ്രവര്‍ത്തിച്ചത്.

ദീപാവലിക്ക് രണ്ടു ദിവസം മുന്‍പേ ആരംഭിച്ച പടക്ക കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു. പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴിലായിരുന്നു പടക്ക വില്‍പന നടന്നത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴില്‍ രണ്ടു പടക്കം ചന്തകള്‍ എആര്‍ ക്യാമ്ബില്‍ ക്രമീകരിച്ചിരുന്നു.

കോട്ടറിഞ്ഞും കൗതുകം കൊണ്ടും നിരവധിപേരാണ് പടക്കം വാങ്ങാനായ് പോലീസ് ചന്ത തിരഞ്ഞെത്തിയത്. ബോക്‌സുകളില്‍ പലതരത്തിലുളള പടക്കങ്ങള്‍ മുതല്‍ ഇവിടെ ലഭ്യമായിരുന്നു. 600 രൂപമുതല്‍ 2500 രൂപവരെയുള്ള ബോക്‌സുകള്‍ വില്‍പ്പനയ്‌ക്ക് എത്തിയിരുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് 900 രൂപയുടെ ബോക്‌സായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശിവകാശിയില്‍ നിന്നാണ് മൊത്ത വിലയ്‌ക്ക് പോലീസ് പടക്കങ്ങള്‍ വില്‍പ്പനയ്‌ക്കായി എത്തിച്ചത്. ഇന്നലെ ബോക്‌സുകള്‍ വിലയിളവുമുണ്ടായിരുന്നു. 900 രൂപയുടെ ബോക്‌സ് 150 രൂപ കുറച്ച്‌ 750 രൂപയ്‌ക്കാണ് വില്‍പ്പന നടത്തിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …