യുക്രെയ്നില്‍ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ വ്യാപകനാശം വരുത്തുന്ന റഷ്യയ്ക്ക് കരുത്ത് നല്‍കുന്നത് ഇസ്രായേലിന്റെ അസാന്നിദ്ധ്യമെന്ന് സെലന്‍സ്കി. റഷ്യയെ തുടര്‍ച്ചയായി ഇറാന് സഹായിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും റോക്കറ്റുകളും നല്‍കുന്നുവെന്ന് സെലന്‍സ്കി ആരോപിച്ചു.
റഷ്യന്‍ മിസൈലുകളേയും ഡ്രോണുകളേയും തടയാന്‍ അതിര്‍ത്തികളില്‍ ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ കവചം അത്യാവശ്യമായിരി ക്കുന്നുവെന്നും എത്രയും പെട്ടന്ന് അത് നല്‍കണമെന്നും സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു.
ഇറാന്റെ കരുത്ത് കുറയണമെങ്കില്‍ ഇസ്രായേല്‍ തങ്ങളെ സഹായിച്ചാലേ മതിയാകൂ എന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. പ്രത്യാക്രമണത്തില്‍ ഒരു പരിധി വരെ റഷ്യയെ തളര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. പൊടുന്നനെയാണ് റഷ്യന്‍ ആക്രമണം കീവിനും ഖാര്‍കീവിനും നേരെ നടന്നത്. ഇത് ഇറാന് സഹായിച്ചതിനാല്‍ മാത്രമാണ്.
ഫെബ്രുവരി മുതല്‍ ആക്രമിച്ചിരുന്ന റഷ്യ ഒരു തവണ പോലും ഡ്രോണ്‍ ഉപയോഗിച്ചിരുന്നില്ല. പൊടുന്നനെ അവര്‍ക്ക് ഡ്രോണുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന തന്ത്രപരമായ ചോദ്യവും സെലന്‍സ്കി നാറ്റോയോടും ഇസ്രായേലിനോടും ഉന്നയിച്ചു.