സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപയാണ്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 15ന് ആ മാസത്തെ ഏറ്റവും
താഴ്ന്ന നിലവാരമായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്നാണ് വീണ്ടും 37,000ല്‍ താഴെയെത്തിയത്.