ഗ്വാളിയർ: മറ്റൊരാളോട് രൂപസാദൃശ്യമുള്ള വ്യക്തികളെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. സെലിബ്രിറ്റികളുടെ അപരന്മാരാണെങ്കിൽ അവര് വളരെ പെട്ടെന്ന് തന്നെ സാമൂഹിക ശ്രദ്ധ നേടും. ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത്, ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെ അപരൻമാരുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്.
ഇപ്പോൾ, ഒരു ചാട്ട് വിൽപ്പനക്കാരന്റെ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് സാദൃശ്യമുള്ള ഒരാളാണ് മധ്യപ്രദേശിലെ ഗ്വാളിയറിൽ ചാട്ട് വിൽക്കുന്നത്. വിശാൽ ശർമ്മ എന്ന വ്ളോഗറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
‘അരവിന്ദ് കെജ്രിവാൾ ഗ്വാളിയറിൽ ചാട്ട് വിൽക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY