കുന്നംകുളം: വീട്ടിൽ അതിക്രമിച്ച് കയറി എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വലപ്പാട് കഴിമ്പ്രം കരീപ്പറമ്പിൽ വീട്ടിൽ സന്തോഷി(45) നെതിരെ കുന്നംകുളം അതിവേഗ പോക്സോ കോടതി ജഡ്ജി ലിഷ ശിക്ഷ വിധിക്കുകയായിരുന്നു. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ബിനോയ്, അമൃത എന്നിവർ ഹാജരായി.
NEWS 22 TRUTH . EQUALITY . FRATERNITY