തിരുവനന്തപുരം: ഇന്ധന സെസിനെതിരായ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം. എറണാകുളത്ത് പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. കൊച്ചിയിലും തൃശൂരിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരിൽ ഡിസിസി പ്രസിഡൻ്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു.
കൊല്ലത്ത് നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോട്ടയത്ത് പൊലീസ് പ്രകോപനം സൃഷ്ടിച്ചെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു.