Breaking News

വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം. ജനവാസ മേഖലയിലുണ്ടായ തീപിടിത്തം ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

എം വി അപ്പൻ റോഡിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് അഗ്നി പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …