Breaking News

ആദിവാസി യുവാവിന്റെ ആത്മഹത്യ; മാനസിക പീഡനം മൂലമെന്ന വാദത്തിൽ ഉറച്ച് ബന്ധുക്കൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യയോടൊപ്പം എത്തിയ ആദിവാസി യുവാവിന്‍റെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആരോപണവിധേയരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതിനാലാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

വിശ്വനാഥന്‍റെ സംസ്കാരം ഇന്ന് കൽപ്പറ്റ പറവയൽ കോളനിയിലെ വീട്ടുവളപ്പിൽ നടക്കും. കോഴിക്കോട്ട് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും.

ഇന്നലെ ഉച്ചയോടെയാണ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനെത്തിയ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്ന് ബന്ധു ആരോപിച്ചു. എങ്ങനെയാണ് മരിച്ചതെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …