Breaking News

താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര; സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി മാനേജർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവം സ്പോൺസർ ടൂറാണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ. യാത്രയ്ക്കുള്ള പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യാം പറഞ്ഞു. ട്രാവൽസ് ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ പറഞ്ഞു.

പ്രവൃത്തി ദിവസം ജീവനക്കാരുടെ കൂട്ട അവധിയിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. എഡിഎം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസയാത്ര സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോഴും ഉദ്യോഗസ്ഥർ യാത്ര തുടരുകയായിരുന്നു. അതേസമയം, ഉദ്യോഗസ്ഥരുടെ അഭാവം മൂലം ദുരിതത്തിലായ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ കോന്നി എംഎൽഎ ജനീഷ് കുമാർ പ്രശംസിച്ചു.

എന്നാൽ എ.ഡി.എമ്മിനെ രൂക്ഷമായി എം.എൽ.എ വിമർശിച്ചു. എ.ഡി.എം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. രഹസ്യസ്വഭാവമില്ലാത്ത രേഖകൾ എം.എൽ.എയ്ക്ക് ഓഫീസിൽ പരിശോധിക്കാം. അതുകൊണ്ടാണ് താൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …