Breaking News

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല’; ഡ്രൈവർമാർക്ക് പൊലീസിന്റെ വക ഇംപോസിഷന്‍

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് ഇംപോസിഷന്‍ നൽകി പൊലീസ്. തിങ്കളാഴ്ച രാവിലെ 5 മുതൽ 9 വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ് ഡ്രൈവർമാർ പിടിയിലായത്. മദ്യപിച്ച് വാഹനമോടിക്കില്ലെന്ന് 1000 തവണ ഇംപോസിഷൻ എഴുതിപ്പിച്ചാണ് അറസ്റ്റിലായ 16 ഡ്രൈവർമാരെയും ജാമ്യത്തിൽ വിട്ടത്.

അറസ്റ്റിലായവരിൽ നാല് പേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ട് പേർ കെഎസ്ആർടിസി ഡ്രൈവർമാരും 10 പേർ സ്വകാര്യ ബസ് ഡ്രൈവർ മാരുമാണ്. കരിങ്ങാച്ചിറ, വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തിയത്. പിടികൂടിയ ബസിലെ യാത്രക്കാരെ പൊലീസ് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ എത്തിച്ച് തുടർ യാത്രാസൗകര്യം ഏർപ്പെടുത്തി.

സ്കൂൾ വിദ്യാർത്ഥികളെ മഫ്തിയിലുള്ള പൊലീസ് അതത് സ്കൂളുകളിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കെ.എസ്.ആർ.ടി.സി അധികൃതർക്ക് അയയ്ക്കും. അറസ്റ്റിലായ ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും അവർ ഓടിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി ഗോപകുമാർ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …