Breaking News

പാറ്റൂര്‍ ആക്രമണക്കേസ്; ഓംപ്രകാശ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: പാറ്റൂർ ആക്രമണക്കേസിൽ ഓം പ്രകാശ് ഉൾപ്പെടെ നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഓംപ്രകാശ്, അബിൻ ഷാ, വിവേക്, ശരത് കുമാർ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ മറ്റ് നാല് പ്രതികൾ കോടതിയിൽ കീഴടങ്ങുകയും മറ്റ് അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേസിൽ ആകെ 13 പ്രതികളാണുള്ളത്.

ജനുവരി ഒമ്പതിനു പുലർച്ചെ 3.40 ഓടെ പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. മുട്ടട സ്വദേശി നിതിൻ, സുഹൃത്തുക്കളായ ആദിത്യ, പ്രവീൺ, ടിന്‍റു ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. നിതിന്‍റെ കാറിനെ പിന്തുടർന്ന ഓംപ്രകാശും സംഘവും വാഹനം തടഞ്ഞുനിർത്തി കാറിന്‍റെ ഗ്ലാസ് തകർത്ത ശേഷം നിതിനെ ആക്രമികയായിരുന്നു. ഓംപ്രകാശിൻ്റെ കൂട്ടാളികളായ ആസിഫിന്‍റെയും ആരിഫിന്‍റെയും വീട് നിതിന്‍റെ സംഘം ആക്രമിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമായിരുന്നു പാറ്റൂരിലെ ആക്രമണം.

ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്. പ്രതികൾ വിവിധ സംസ്ഥാനങ്ങളിലായി താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …