കോഴിക്കോട്: എലത്തൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ രണ്ട് കാറുകൾ കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
ഇലകൾ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടർന്നതായാണ് റിപ്പോർട്ട്. അഗ്നിശമന സേനയും സമീപവാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.
NEWS 22 TRUTH . EQUALITY . FRATERNITY