Breaking News

ബജറ്റിനെതിരായ യുഡിഎഫ് രാപ്പകൽ സമരം ഇന്ന് സമാപിക്കും; പ്രതിഷേധം തുടരും

തിരുവനന്തപുരം: ഇന്ധന സെസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, ജനങ്ങൾക്ക് മേൽ അധികഭാരം വരുത്തുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലകളിലെ കളക്ടറേറ്റുകൾക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരായ സമരം തുടരാനാണ് തീരുമാനം.

ഇന്നലെ വൈകിയാണ് യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ആരംഭിച്ചത്. ഇന്ധന സെസ് അടക്കം പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനം.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …