Feb 14, 2026 9:57 PM
Breaking News

മദ്യപിച്ച് ബിരിയാണി കഴിച്ച് മോഷണം; പൊലീസെത്തുമ്പോൾ കൂർക്കം വലിച്ചുറങ്ങി കള്ളൻ

ചെന്നൈ: മോഷ്ടിക്കാൻ എത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച് ഉറങ്ങിയ കള്ളനെ പിടികൂടി പൊലീസ്. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈയിൽ വെങ്കിടേശന്‍റെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതി തിരുനാഥനാണ് (27) അറസ്റ്റിലായത്. മദ്യപിച്ചെത്തിയ സ്വാതി തിരുനാഥൻ മേൽക്കൂരയുടെ ഓടിളക്കിയാണ് അകത്തേക്ക് കടന്നത്. തുടർന്ന് പിച്ചള, വെള്ളി പാത്രങ്ങൾ, ഫാനുകൾ മുതലായവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു.

ഇതിനിടെ കൈയിലുണ്ടായിരുന്ന മദ്യവും ബിരിയാണിയും കഴിച്ചു. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങി.

വീടിന്‍റെ ഓടുകൾ ഇളക്കിയിരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് സംഭവം വെങ്കിടേശനെ അറിയിച്ചത്. വെങ്കിടേശൻ പൊലീസുമായെത്തി വീട് തുറന്നപ്പോൾ മോഷ്ടാവ് കിടപ്പുമുറിയിൽ കൂർക്കംവലിച്ച് ഉറങ്ങുകയായിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …