Breaking News

‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചപ്പോൾ മികച്ചൊരു സിനിമയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സ്വീകാര്യത ലഭിച്ചതിന് മമ്മൂട്ടി നന്ദി അറിയിച്ചിരുന്നു. ചിത്രം ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

ഫെബ്രുവരി 23 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. തേനി ഈശ്വറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ അശോകൻ, രമ്യ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വത് അശോക് കുമാർ, സഞ്ജന ദിപു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ് ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …