ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ ഇ വാഹന ഹബ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യയിലെ ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 7610 കോടി രൂപ (92 കോടി ഡോളർ) മുതൽമുടക്കിലാണ് ഇത് നിർമ്മിക്കുന്നത്.
തമിഴ്നാട്ടിൽ 2,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഹബ്ബിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ബാറ്ററി സെല്ലുകൾ എന്നിവ നിർമ്മിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഹബ്ബിൽ നിന്ന് സെല്ലുകളുടെ ഉത്പാദനം ആരംഭിക്കും.
വാഹന വിതരണ ശൃംഖലയിലെ നിര്‍ണായക ഘടകങ്ങളിലൊന്നായ ബാറ്ററികള്‍ പോലുള്ളവ പ്രാദേശികവല്‍ക്കരിക്കുന്നത് ഇത്തരം വാഹനങ്ങളെ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും. നൂതന ബാറ്ററി സെല്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഇന്‍സെന്റീവും കമ്പനിക്ക് ലഭിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY