ഷില്ലോങ്: അട്ടിമറികൾ നടന്നില്ലെങ്കിൽ ബിജെപിയുടെ സഖ്യകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) മേഘാലയയിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തും. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ എൻപിപി 26 സീറ്റുകളിലും ബിജെപി നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.
60 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻപിപിയും യുഡിപിയും ബിജെപിയും എല്ലാം ചേര്‍ന്ന സര്‍ക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാരുണ്ടാക്കിയത്. ഇത്തവണ എൻപിപിയും ബിജെപിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോൺഗ്രസിന് നിലവിൽ നാലിടത്ത് മാത്രമാണ് ലീഡുള്ളത്.
NEWS 22 TRUTH . EQUALITY . FRATERNITY