Breaking News

മേഘാലയ സര്‍ക്കാര്‍ രൂപീകരണത്തിൽ ട്വിസ്റ്റ്; പിന്തുണ പിന്‍വലിച്ച് എച്ച്എസ്പിഡിപി

ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത മേഘാലയയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവവികാസങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്‍റുമായ കോണ്‍റാഡ് സങ്മ ഗവർണർ ഫഗു ചൗഹാനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഒരു പാർട്ടി സഖ്യത്തിൽ നിന്ന് പിൻമാറി.

രണ്ട് എംഎൽഎമാരുള്ള ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) സാങ്മയ്ക്ക് പിന്തുണ നൽകിയിട്ടില്ലെന്നും എംഎൽഎമാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രസ്താവന ഇറക്കിയത്. എച്ച്എസ്പിഡിപിയുടെ രണ്ട് എംഎൽഎമാർ ഉൾപ്പെടെ സർക്കാർ രൂപീകരണത്തിന് തനിക്ക് 32 പിന്തുണയുണ്ടെന്ന് സാങ്മ തിങ്കളാഴ്ച ഗവർണറെ കണ്ട് അറിയിച്ചിരുന്നു.

60 അംഗ മേഘാലയ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. സാങ്മയുടെ പാർട്ടി 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി പിരിഞ്ഞ എൻപിപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനെ തുടർന്ന് സഖ്യം പുനഃസ്ഥാപിച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …