Breaking News

‘നൗഫല്‍ ബിന്‍ ലാദന്‍ എന്ന പേര് വിളിക്കണോ’; മാധ്യമ പ്രവർത്തകനെ അധിക്ഷേപിച്ച് എം വി ജയരാജൻ

കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അധിക്ഷേപിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മുൻ അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ ബന്ധപ്പെടുത്തി ജയരാജൻ നടത്തിയ പരാമർശം വിവാദമായി.

ഒസാമ ബിൻ ലാദനെക്കുറിച്ച് കേട്ടിട്ട് മാത്രമേയുള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന പേരിന് പകരം നൗഫൽ ബിൻ ലാദൻ എന്ന പേര് വിളിക്കണോ, നൗഫൽ യൂസഫിന്‍റെ മകനാണെന്ന് തിരിച്ചറിയാനാണ് ബിൻ എന്ന് ചേർക്കുന്നത്. മിസ്റ്റർ നൗഫൽ, നിങ്ങളുടെ പിതാവിന് പോലും ഈ നടപടി
ഉൾക്കൊള്ളാൻ കഴിയുമോയെന്നും ജയരാജൻ ചോദിച്ചു.

എത്ര നീചമായ രീതിയിലാണ് സി.പി.എം നേതാവ് തന്‍റെ ഉള്ളിലുള്ള വിദ്വേഷം
പുറത്തേക്ക് ഛർദ്ദിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഒരു മുസ്ലിമിന്‍റെ പേരു കേട്ടാൽ ഉടൻ തന്നെ ഒസാമ ബിൻ ലാദൻ എന്ന ഭീകരനുമായി താരതമ്യം ചെയ്യണമെന്നാണ് സി.പി.എം നേതാവ് കരുതുന്നതെങ്കിൽ അത് ഒട്ടും നിസ്സാരമല്ല. ഇത് ഒരു പത്രപ്രവർത്തകനായ ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല, ഇത് പച്ചയായ ഇസ്ലാമോഫോബിയയും വംശീയതയുമാണെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …