മക്കളെളെ ഉപേക്ഷിച്ചിട്ട് സ്വന്തം സുഖം തേടി പോവുന്നവരുടെ വാര്‍ത്ത ദിനം പ്രതി എത്താറുണ്ട്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കാമുകനൊപ്പം പോവാന്‍ പിഞ്ചുകുഞ്ഞിനെ അമ്മ കട്ടിലിലെ അറയില്‍ അടയ്ക്കുകയായിരുന്നു, ഒടുവില്‍ ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗറിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് മനസ്സിലാക്കുന്നത്. ആദ്യം ഭാര്യ വീട്ടില്‍ പോയതായിരിക്കുമെന്ന് കരുതുകയും പിന്നീട് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മകനെ കട്ടിലിലെ അറയില്‍ അടച്ച വിവരം പറയുന്നത്.
കുട്ടിയുടെ വായില്‍ ഗ്ലോവ്സ് തിരുകിയിരുന്നതായി പോലീസ് പറയുന്നു. കുഞ്ഞിന്റെ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല