Breaking News

വനിതാ പ്രിമിയർ ലീഗ്; യുപിയെ 42 റൺസിന് തകർത്ത് ഡൽഹിക്ക് രണ്ടാം ജയം

നവിമുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ 42 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ജെസ് ജോനസൻ എന്നിവരാണ് ഡൽഹിയുടെ താരങ്ങൾ. മെഗ് 42 പന്തിൽ 70 റൺസെടുത്തു. 20 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്ന ജെസ് 4 ഓവറിൽ 43 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ തഹ്‌ലിയ മഗ്രോ 50 പന്തിൽ 90 റൺസ് നേടിയെങ്കിലും യുപിക്ക് വിജയം നേടാനായില്ല. രണ്ട് മത്സരങ്ങളും ജയിച്ച ഡൽഹിക്ക് ഇപ്പോൾ 4 പോയിന്‍റുണ്ട്. ഒരു മത്സരം മാത്രം ജയിച്ച യുപിക്ക് രണ്ട് പോയിന്‍റുമാണുള്ളത്.

212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപിക്ക് അലീസ ഹീലിയുടെ മികച്ച തുടക്കമാണ് ലഭിച്ചത്. 17 പന്തിൽ 24 റൺസെടുത്ത അലീസയെ ജെസ് പുറത്താക്കി. കൃത്യമായ ഇടവേളകളിൽ യുപിക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും തഹ്ലിയ ഒരു അറ്റത്ത് തകർത്തു. 11 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 90 റൺസാണ് തഹ്ലിയ നേടിയെടുത്തത്.

ബോളിങ് തിരഞ്ഞെടുത്ത യുപിക്കെതിരെ തുടക്കം മുതൽ ഡൽഹിയുടെ കളിക്കാർ ഫോമിലായിരുന്നു. ഇന്നിംഗ്സിലുടനീളം റൺ റേറ്റ് പത്തിൽ കുറയാതിരിക്കാൻ ഡൽഹി ബാറ്റ്സ്മാൻമാർ പ്രത്യേകം ശ്രദ്ധിച്ചു. മെഗ് ലാനിങ്ങും ഷെഫാലി വർമ്മയും ചേർന്ന് 6 ഓവറിൽ 60 റൺസ് മറികടന്നു. 10 ബൗണ്ടറികളും 3 സിക്സറുകളുമാണ് മെഗിന്‍റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. അവസാന ഓവറുകളിൽ ജെസ് ജൊനാസെനും ജമൈമ റോഡ്രിഗസും ചേർന്ന് സ്കോർ 200 റൺസ് കടത്തി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …