തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ ചൂട് ശക്തമാകുമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ സൂര്യാഘാതത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും 40-45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ സ്ഥിതിയുള്ളത്. ഈ ജില്ലകളിൽ താപനില 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലാണ്.
NEWS 22 TRUTH . EQUALITY . FRATERNITY