Breaking News

ഉപേക്ഷിക്കാൻ തയ്യാറല്ല; ഒരേ മണ്ഡപത്തിൽ ഒരേസമയം 2 സ്ത്രീകൾക്ക് താലി ചാർത്തി യുവാവ്

തെലങ്കാന: ഒരേ മണ്ഡപത്തിൽ രണ്ട് യുവതികളെ ഒരേ സമയം വിവാഹം ചെയ്ത് തെലങ്കാന സ്വദേശിയായ യുവാവ്. ഭദ്രാദ്രി കോതഗുഡെം നിവാസിയായ മാദിവി സതിബാബു എന്ന യുവാവാണ് ഒരേ സമയം രണ്ട് സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചത്. 

ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ സുനിത, സ്വപ്ന എന്നീ യുവതികൾക്ക് ഇയാൾ താലി ചാർത്തുകയായിരുന്നു. ഇരുവരുടെയും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ക്ഷണക്കത്തിൽ രണ്ട് യുവതികളുടെയും മാതാപിതാക്കളുടെയും പേരുകളും ഉൾപ്പെടുത്തിയിരുന്നു. സതി ബാബുവും സ്വപ്നയും വിദ്യാർത്ഥികളായിരിക്കെയാണ് പ്രണയത്തിലാകുന്നത്. ഇതിനിടയിൽ, ഒരു കുഞ്ഞ് ജനിച്ചതോടെ ലിവ്-ഇൻ ബന്ധത്തിൽ തുടരാൻ ദമ്പതികൾ തീരുമാനിച്ചു. 

അതേസമയം, കർണേപള്ളി ഗ്രാമത്തിലെ സുനിത എന്ന പെൺകുട്ടിയുമായി സതിബാബു പ്രണയത്തിലായി. സ്വപ്നയ്ക്ക് ഇത് അറിയില്ലായിരുന്നു. എന്നാൽ സതിബാബുവിന് സുനിതയിൽ ഒരു കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ പരസ്യമായി. ഇതേതുടർന്ന് രണ്ട് സ്ത്രീകളുടെയും മാതാപിതാക്കൾ തങ്ങളുടെ മക്കളെ വിവാഹം കഴിക്കാൻ സതിബാബുവിനോട് ആവശ്യപ്പെട്ടു. ആരെയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത അദ്ദേഹം രണ്ട് യുവതികളെയും ഒരേ സമയം തന്‍റെ ഭാര്യമാരാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …