Breaking News

എയർ ഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവം; മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളുരു: എയർ ഹോസ്റ്റസ് ഫ്ളാറ്റിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവും ഹിമാചൽ പ്രദേശ് ഭവൻ സ്വദേശിനിയുമായ അർച്ചന ധീമാൻ ആണ് മരിച്ചത്. അർച്ചനയെ ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ അപ്പാർട്ട്മെന്‍റിൽ ആൺസുഹൃത്ത് ആദേശിനെ കാണാൻ എത്തിയതായിരുന്നു അർച്ചന. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവർ കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഇരുവരും ബെംഗളൂരുവിലെ ഫോറം മാളിൽ സിനിമയ്ക്ക് പോയിരുന്നു. 

അർദ്ധരാത്രിയിൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം അർച്ചനയും ആദേശും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അർച്ചന ബാൽക്കണിയിലേക്ക് പോയി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞത്. അർച്ചനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …