ദില്ലി: എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് യോഗം വിളിച്ചതെന്നും എംപിമാർക്ക് നൽകിയ നോട്ടീസിന്‍റെ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി അധികാരം പ്രയോഗിച്ചിട്ടില്ലെന്നും, സദുദ്ദേശ്യത്തോടെയാണ് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്തരിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം വിളിച്ചുചേർത്ത യോഗത്തിന് ശേഷമായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.
NEWS 22 TRUTH . EQUALITY . FRATERNITY