പഴയ പാർലമെൻറ് മന്ദിരത്തിൽ വിടവാങ്ങൽ ചടങ്ങ് സന്തോഷത്തിന്റെയും ഒപ്പം സങ്കടത്തിന്റെയും വേദിയായി അത്രയും പ്രിയപ്പെട്ട ഒരിടം വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറുന്നതിന്റെ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം പാർലമെൻറിൽ നിറഞ്ഞത് ചരിത്ര നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സന്തോഷത്തിൻ ഒപ്പം പാരമ്പര്യത്തിന്റെ പ്രൗഢി നിറഞ്ഞ പഴയ പാർലമെൻറ് മന്ദിരത്തിലേക്ക് ഇനി ഇല്ലല്ലോ എന്ന് സങ്കടം എംപിമാർ അടക്കം എല്ലാവരിലും ഉണ്ടായിരുന്നു.
പ്രധാനമന്ത്രി മുതൽ പാർലമെന്റിന്റെ താഴെത്തട്ടിലെ ജീവനക്കാരൻ വരെ അതു പങ്കുവയ്ക്കുകയും ചെയ്തു തന്നെ അവസാന സമ്മേളനം പൂർത്തിയായിരുന്നതിനാൽ പഴയ കെട്ടിടത്തിന്റെ ഗെരിമ ചിത്രങ്ങളിലേക്ക് പകർത്തൽ ആയിരുന്നു ഇന്നലെ പ്രൗഢഗംഭീരമായ സെൻട്രൽ ഹാളിന്റെ മുറ്റത്ത് എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോയുടെ ആയിരുന്നു തുടക്കം.
ഫോട്ടോയെടുക്കുമ്പോൾ മുൻനിരകളിലേക്ക് പലരും ഇടിച്ചു നിന്നപ്പോൾ ഒരു താല്പര്യവും ഇല്ലാത്ത മട്ടിൽ നിരകളിൽ ഒന്നിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കാണാമായിരുന്നു 11 മണിയോടെ യോഗത്തിനായി ഒത്തുകൂടി പാർട്ടി വ്യത്യാസമില്ലാതെ ഇടകലർന്നാണ് എല്ലാവരും ഇരുന്നത് രണ്ടു വശത്തിരുന്ന് പരസ്പരം പോർവിളിക്കുന്നവർ മംഗള കർമ്മത്തിന് എന്നപോലെ കൂടിച്ചേർന്നിരുന്നു.
വിശേഷങ്ങൾ പങ്കുവെച്ചു യോഗത്തിനു തൊട്ടുമുൻപത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ നിലകളിലും ചെന്ന് എംപിമാരോട് കുശലം പറഞ്ഞു പിടി ഉഷയോടു കുറച്ചുനേരം അധികം സംസാരിച്ചു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർഗൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരോടും വിശേഷങ്ങൾ ചോദിച്ചു അവിടെയും രാഹുൽ ഗാന്ധിയുടെയും ബിജെപിയെ വരുൺ ഗാന്ധിയുടെയും അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.
പഴയകാലത്തിന്റെ ഓർമ്മകളും ചരിത്ര സാക്ഷ്യങ്ങളുമായിരുന്നു എല്ലാ പ്രസംഗങ്ങളിലും നിറഞ്ഞുനിന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളും പ്രസംഗങ്ങളിൽ ഇരുഭാഗത്തേക്കും ഒളിയമ്പുകൾ ചെയ്തപ്പോൾ എല്ലാവരും ആസ്വദിച്ചു ചിരിച്ചു. സമ്മേളനം അവസാനിച്ചപ്പോൾ വീണ്ടും സൗഹൃദ സംഭാഷണങ്ങളായി പിന്നെ സെൻട്രൽ ഹാളിലെ കഫറ്റേറിയയിലേക്ക് സമീപം ലഘുഭക്ഷണത്തിനു കൂടി പുതിയ മന്ദിരത്തിൽ ഇതുപോലൊരു സെൻട്രൽ ഹാൾ ഇല്ലല്ലോ എന്ന ദുഃഖം പലരും പങ്കുവയ്ക്കുകയുണ്ടായി.
പഴയ പാർലമെൻറ് മന്ദിരത്തിന്റെ പേര് സംവിധാന സദൻ എന്നാക്കി ഇന്നലെ ലോകസഭാ സ്പീക്കർ വിജ്ഞാപനവും പുറപ്പെടുവിച്ചു തുടർന്ന് ഉച്ചയ്ക്ക് 1.15ന് പുതിയ മന്ദിരത്തിലെ ലോക്സഭയിൽ ആദ്യ സമ്മേളനവും നടന്നു അവിടെ വനിതാ സവർണ്ണ അവതരിപ്പിക്കുകയുണ്ടായി