കല്ലട ഗ്രാമവാസികൾ കൈകോർത്തപ്പോൾ സുധ സുമംഗലിയായി ഇത് പടിഞ്ഞാറേ കല്ലട അയ്ത്തോട്ടു വാ സ്വദേശിയായ സുധയുടെ ജീവിതമാണ് സുധയും സുമയും ഇരട്ട സഹോദരിമാരാണ് അവരുടെ ജീവിതം കുട്ടിക്കാലം മുതൽ തന്നെ ദുരിത പൂർണമായിരുന്നു ഇവരുടെ ശൈശവ കാലഘട്ടത്തിൽതന്നെ മാതാപിതാക്കൾ നഷ്ടപ്പെടുകയുണ്ടായി.
അതിനുശേഷം മറ്റുള്ളവരുടെ സഹായത്തോടുകൂടി സുധയും സുമയും ജീവിത പ്രാരാബ്ധങ്ങളുടെ ജീവിക്കുകയായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞ നിലംപൊത്താറായ കൂരയ്ക്കുള്ളിൽ ദുരിതപൂർണ്ണമായ ജീവിതം ഇവരുടെ മനസ്സിന് വല്ലാതെ ദഹിപ്പിക്കുകയായിരുന്നു എങ്കിൽ പോലും സുധ പഠിക്കുകയുണ്ടായി ഡിഗ്രി വരെ ശാസ്താംകോട്ട ഡിബി കോളേജിൽ പഠനം പൂർത്തിയാക്കിയെങ്കിലും മറ്റു ജീവിത മാർഗങ്ങളിലേക്ക് പോകുവാൻ ഇവരുടെ ജീവിതസാഹചര്യം അനുവദിച്ചില്ല.
കൂടപ്പിറപ്പായ സുമ അസുഖബാധിതയാണ് സുമയുടെ ജീവിതവും കൂടി നോക്കേണ്ടതായ ഉത്തരവാദിത്വം തീർത്തും സുധയിൽ വന്നു ഭവിക്കുകയായിരുന്നു അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പഠനവും മടങ്ങുകയുണ്ടായി അയൽവാസികളുടെയും നാട്ടുകാരുടെയും സഹായം ഒന്നുകൊണ്ടും മാത്രമാണ് ഓരോ ദിവസവും ഇവർ തള്ളിനീക്കിയത് ഇതിനിടയിൽ പടിഞ്ഞാറേ കല്ലട സെൻറ് ആൻഡ്രൂസ് പള്ളിയിലെ ചെറിയ ജോലി സുധയുടെ ജീവിതത്തെയും കുടുംബത്തെയും മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ചു.
അസുഖബാധിതയായ അനുജത്തിയെ സഹായിക്കുവാനും കൂടപ്പിറപ്പിനെ നോക്കുവാനും വേണ്ടി സുധ വിവാഹിതയാകണമെന്ന ചിന്ത പോലും ഉപേക്ഷിക്കുകയായിരുന്നു ഇടിഞ്ഞു പൊളിഞ്ഞു ഏതു നിമിഷവും നിലംപത്താവുന്ന അവസ്ഥയിലുള്ള കൂരയ്ക്കുള്ളിൽ അന്തിയുറങ്ങുന്ന സുധയും സുമയും ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത് മറ്റുള്ളവരുടെ ദയ ദാക്ഷണ്യാദി കാര്യങ്ങൾ കൊണ്ട് മാത്രമാണ്. ഈ ഒരു അവസരത്തിലാണ് കരുനാഗപ്പള്ളി മരുതൂർ കുളങ്ങരയിലുള്ള ബിജു എത്തുന്നത് ബിജു ഇവരുടെ അവസ്ഥ കാണുകയും തന്റെ സഹധർമ്മിണിയായി സുധയെ തന്നോടൊപ്പം കൂട്ടുവാനും ആഗ്രഹിക്കുകയായിരുന്നു.
ഈ ഒരു അവസരം സുധയ്ക്ക് അനുഗ്രഹമായി തീർന്നു വിവാഹത്തിന് തയ്യാറായെങ്കിലും ഒരു വിവാഹിതയാകുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കോ സാമ്പത്തികമോ ഒരുതരി പൊന്നോ പോലുമിട്ട് ഇറങ്ങുവാൻ സാഹചര്യങ്ങൾ ഇല്ലാതിരിക്കുകയാണ് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഒത്തുകൂടുകയും എല്ലാവരും കൂടി ചേർന്ന് അതോടൊപ്പം പടിഞ്ഞാറേ കല്ലട ആൻഡ്രൂസ് പള്ളിയിലെ സഹായവും കല്ലട കൂട്ടായ്മയുടെ സജീവ സാന്നിധ്യവും സഹകരണവും സാമ്പത്തികമായ സഹായവും കല്ലട പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ളതായ സഹായവും ഒക്കെ കൊണ്ട് കൂടാതെ സുമനസ്സുകളായ നൂറുകണക്കിന് ആൾക്കാരുടെ സഹായത്താലും വിവാഹം കഴിഞ്ഞദിവസം പടിഞ്ഞാറേ കല്ലട സെൻറ് ആൻഡ്രൂസ് പള്ളിയിൽ വച്ച് നടന്നത് നൂറുകണക്കിന് ആൾക്കാരാണ് അവിടെ ഒത്തുകൂടിയത്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ വാർത്തയറിഞ്ഞ് ദൂരദേശത്തുനിന്നു പോലും ഈ കല്യാണത്തിന് പങ്കെടുക്കുവാൻ വേണ്ടി ധാരാളം ആൾക്കാർ എത്തുകയുണ്ടായി ഒത്തുകൂടിയവരെല്ലാം ബിജുവിനെയും ബിജുവിന്റെ വീട്ടുകാരെയും അഭിനന്ദിക്കുകയും ആശിർവദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു നമ്മുടെ നാട്ടിൽ ദശലക്ഷങ്ങളും കോടികളും മുടക്കി ആർഭാടത്തോടുകൂടി നടത്തപ്പെടുന്ന വിവാഹങ്ങൾ കണ്ടുമടുത്ത നമ്മുടെ മുന്നിൽ ഇത്തരത്തിലുള്ളതായ ജീവിതങ്ങളും കൂടിയുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം പാഴാക്കുന്ന വിവാഹ സൽക്കാരങ്ങളും ആർഭാടങ്ങളും നടക്കുമ്പോൾ ഇത്തരത്തിലുള്ള സാധുജനങ്ങളെയും കൂടി മനസ്സിൽ കണ്ട് അതിൻറെ ഒരു അംശം ഈ പാവപ്പെട്ട ഇത്തരത്തിൽ ജീവിക്കുന്നവർക്കും കൂടി നൽകി അവർക്കും കൂടി ഒരു കൈത്താങ്ങായി ഇത്തരത്തിലുള്ള ആഘോഷങ്ങൾ മാറട്ടെ.
ഒറ്റയാൾ സൈക്കിൾ യാത്ര ചെയ്തു രാജ്യം ചുറ്റുന്ന ഒഡിഷക്കാരൻ നന്ദിയുടെ ലക്ഷ്യം എന്താണ് ഏകദേശം 25 വയസ്സുള്ള ഒഡീഷാക്കാരൻ നന്ദിയാണ് ഇത്. ഇദ്ദേഹം സൈക്കിൾ യാത്ര ആരംഭിച്ചത് ഏകദേശം ഒരു വർഷവും 20 ദിവസവും പിന്നിട്ടിരിക്കുന്നു യാത്രയുടെ ലക്ഷ്യം വളരെ രസകരമാണ് യാത്ര അതും സൈക്കിളിലൂടെ യാത്ര ചെയ്യുന്ന ഇദ്ദേഹത്തിൻറെ ലക്ഷ്യം മറ്റൊന്നുമല്ല ഒരു ബോധവൽക്കരണമാണ് നമ്മുടെ രാജ്യം നമ്മുടെ ഭൂമിയുടെ അവസ്ഥകണ്ട് ദുഃഖിതനായ ഈ ചെറുപ്പക്കാരൻ രാജ്യത്തെ മുഴുവനും ബോധവൽക്കരിക്കുന്നതിനുവേണ്ടി ഉള്ള ഒരു യാത്രയാണ് കൊണ്ടിരിക്കുന്നത്.
ഈ പ്രകൃതിയെ സംരക്ഷിക്കുവാനും ഭൂമിയുടെ ദുരവസ്ഥ ജനങ്ങളിൽ എത്തിക്കുവാനും ഭൂമിയോടും ഇതര ജീവജാലങ്ങളോടും നടത്തപ്പെടുന്ന മനുഷ്യരുടെ അതിക്രമങ്ങൾക്കും എതിരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തം ജനങ്ങളിലെത്തിക്കുന്നതിനും വേണ്ടി ഉള്ള ഒരു യാത്രയാണ് തലമുറകളിലൂടെ നമ്മുടെ കയ്യിൽ എത്തിയിരിക്കുന്നതായ ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമാണ്.
കാരണം ഈ ഭൂമിയും ഭൂമിയുടെ ഭൂമിയിലെ ജീവജാലങ്ങളും അടുത്ത തലമുറക്കും വേണ്ടി കൈമാറുന്നതിനു വേണ്ടി മാത്രമാണ് മുൻതലമുറ നമ്മളിലേൽപ്പിച്ചത് പക്ഷേ അഹങ്കാരികളായ നാം നമ്മുടെ സ്വാർത്ഥ ലാഭത്തിനുവേണ്ടി തൽക്കാല ലാഭത്തിനുവേണ്ടി വരുംതലമുറയുടെ ആവശ്യങ്ങൾ പരിഗണിക്കാതെ അവരുടെ ജീവ സന്താരണത്തിന് നിലനിൽപ്പിന് തടസ്സമായി മാറുന്നതിന് വേണ്ടി ഈ ഭൂമിയെയും ഭൂമിയിലെ ജീവജാലങ്ങളെയും എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അതിനെതിരെ ബോധവൽക്കരണത്തിനു വേണ്ടിയാണ് 25 വയസ്സുള്ളതായ ഒഡീഷക്കാരൻ നന്ദി ഈ രാജ്യം ചുറ്റുന്നത് നാം ഇവിടെ ജീവിക്കുമ്പോൾ നമുക്ക് വേണ്ടിയും സമൂഹത്തിനുവേണ്ടിയും ഈ രാജ്യത്തിനുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ളതായ ആഗ്രഹമാണ് ഓഡിഷക്കാരൻ നന്ദി ഇങ്ങനെ പ്രവർത്തിക്കുന്നത് ഇത്രയും ദിവസം സൈക്കിൾ യാത്ര ചെയ്തു ഏകദേശം മൂന്നു സംസ്ഥാന വഴിക്ക് മറ്റുള്ള സംസ്ഥാനങ്ങളെല്ലാം അദ്ദേഹം യാത്ര ചെയ്തിരിക്കുന്നു എത്തുവാനുള്ളതായ ശ്രമത്തിലാണ് ഓഡിഷക്കാരൻ നന്ദിയുടേത്.