ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണത്തിൽ വന്നു വീണതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ലെന്നും ഏതു കൊലകൊമ്പനെ അറസ്റ്റ് ചെയ്താലും പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റ് ചെയ്യുന്നത് ഏത് കൊലകൊമ്പൻ ആയാലും നടപടിയെടുക്കണം, സഹകരണ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേതും അല്ല നിക്ഷേപകരുടെ താണ്. ബാങ്കിൽ നിന്നും പണം കൊണ്ടുപോയിട്ടുണ്ടെങ്കിൽ കുറ്റക്കാരുടെ സ്വത്തു കണ്ടുകെട്ടി തിരികെ ഈടാക്കണം. വിഷയത്തിൽ വാർത്താചാനലിനുനൽകിയ അഭിമുഖം ചർച്ചയായ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ഡി.ഭരണഘടനയുടെ ഉപകരണമാണ്. അവർക്ക് ഇടപെടാൻ അധികാരമുണ്ട് .ഇല്ലെന്ന് എങ്ങനെ പറയാൻ പറ്റും? നമുക്ക് ഉപരിയല്ലെ ഭരണഘടന ?ആരു വിചാരിച്ചാലും തടയാൻ പറ്റുമോ ?അവരുമായി സഹകരിച്ചു വസ്തുതകൾ ബോധ്യപ്പെടുത്തണം. അവരുടെ നിഗമനം ശരിയല്ലെങ്കിൽ നിങ്ങൾ ഈ കണ്ടത് തെറ്റാണ്, ഇതാണ് ശരി എന്ന് കണ്ണനെ പോലുള്ളവർക്ക് പറഞ്ഞു കൊടുത്തുകൂടെ.
അയാളല്ലെ നിർണായകമായ മുൻകൈയെടുക്കേണ്ടത്? അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ അത് പറയട്ടെ .അല്ലാതെ ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരും ലക്ഷക്കണക്കിന് ജനങ്ങളും എന്തു പിഴച്ചു ?സുധാകരൻ ആവർത്തിച്ചു ചോദിച്ചു. പാർട്ടിക്കെതിരല്ല പറയുന്നതെന്നും സിപിഎം എല്ലാ അഴിമതിക്കും എതിരാണെന്നും സുധാകരൻ പറഞ്ഞു.
സഹകരണ ബാങ്കുകളിൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ല. ദീർഘകാലം കുഴപ്പം നടന്നാൽ അത് ഭരണസമിതി ശരിയായി പരിശോധിക്കാത്തതുകൊണ്ടാണ് .ഓഡിറ്റർ റിപ്പോർട്ട് ഉണ്ടാകുമല്ലോ .ഓഡിറ്റർമാർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ? എത്ര സഹകരണ ബാങ്കിൽ പ്രശനം ഉണ്ടായാലും സഹകരണ പ്രസ്ഥാനം ഇവിടെയുണ്ടാകും. അത് ജനങ്ങളുടെ വിശ്വാസം ഉള്ളതുകൊണ്ടാണ്.
പ്രതിപക്ഷം ഭരിക്കുന്നത് മാത്രം അന്വേഷിക്കുന്നത് പക്ഷേ ശരിയല്ല. പരാതിയുണ്ടാകുന്ന എല്ലായിടത്തും അന്വേഷണം നടത്തണം .കരുവന്നൂർ ഈ.ഡി. എന്താണ് അന്വേഷിക്കുന്നത്? എന്തൊക്കെ കണ്ടെത്തി തുടങ്ങിയ വിവരങ്ങൾ വന്നിട്ടില്ല .അത് വരണം ഇപ്പോൾ ചില വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കിട്ടുന്നതാണ് .താൻ മന്ത്രി ആയിരിക്കുമ്പോൾ ആണ് സഹകരണ വിജിലൻസ് എന്ന സംവിധാനം കൊണ്ടുവന്നതെന്ന് സുധാകരൻ പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേടെന്ന്ആരോപണം ഉയർന്നാൽ സ്വതന്ത്രമായി അന്വേഷിക്കാനാണ് ഇത്. ഇതിനിടെ താമരക്കുടി സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. നിക്ഷേപകരും ആയി കേരള ബാങ്കിലേക്ക് മാർച്ച് നടത്തുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. പണം തിരികെ നൽകുമെന്ന് താമരക്കുടി സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒരു വർഷം മുൻപ് നൽകിയ വാഗ്ദാനം പാലിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പണം തിരികെ ലഭിക്കും വരെ സമരം തുടരുന്നുമെന്നും നിക്ഷേപകരമായി കേരള ബാങ്കിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
13 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ്നടന്ന താമരക്കുടി സർവീസ് സഹകരണ ബാങ്കിലെ സഹകാരികൾക്കായി ബിജെപി നടത്തിയ സഹകരണ സംരക്ഷണ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണക്കാരുടെ വിഷയമായിരുന്നെങ്കിൽ മന്ത്രി ബാലഗോപാൽ ഇടപെടുമായിരുന്നു. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ തയ്യാറായ കേരള ബാങ്ക് താമരക്കുടിയിലെ നിക്ഷേപകർക്കും പണം നൽകാൻ തയ്യാറാകണം.
സിപിഎം നേതാക്കളെ രക്ഷിക്കാൻ വേണ്ടിയാണ് കരിവന്നൂരിലെ ശ്രമം. ജീവനക്കാർ മാത്രം വിചാരിച്ചാൽ ഒരു സഹകരണ ബാങ്കിലും തട്ടിപ്പ് നടത്താനാവില്ല.സിപിഎം നേതൃത്വവും ഭരണസമിതിയും ഇടപെട്ടാണ് താമരക്കുടി സർവീസ് ബാങ്കിൽ ഉൾപ്പെടെ തട്ടിപ്പ് നടത്തിയത് .അന്തരിച്ച മുൻ എംഎൽഎയ്ക്കും ബന്ധുക്കൾക്കും ഉൾപ്പെടെ തട്ടിപ്പിൾ പങ്കുണ്ട് : സുരേന്ദ്രൻ പറഞ്ഞു .30 വർഷം മുൻപ് നിക്ഷേപിച്ച 18 ലക്ഷം രൂപ തിരികെ ലഭിക്കാതെ മരണമടഞ്ഞ ” ആരംഭിച്ചത്.