Breaking News

ക്രൂരവും പൈശാചികവുമായ പ്രവൃത്തി, യുദ്ധത്തിനിടയിൽ ഹമാസിൻ്റെ ട്രക്കിൽ ന,.ഗ്ന;.യാ.ക്കി കൊണ്ടു പോയത് ജർമ്മൻ യുവതിയെ…

ഇസ്രയേൽ-പലസ്തീൻ യുദ്ധം കരയുദ്ധത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ ഹമാസ് സായുധസംഘം നഗ്നയാക്കി ട്രക്കിൽ കൊണ്ടു പോകുന്ന കാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ലോകജനത കണ്ടുകൊണ്ടിരിക്കുകയാണ്. പൈശാചികമായ ഈ പ്രവൃത്തി ലോക മനസ്സാക്ഷിയെ എല്ലാത്തരത്തിലും അക്ഷരാർത്ഥത്തിൽ വേദനിപ്പിച്ചതാണ്. ഒരു യുദ്ധം ഉണ്ടായാൽ അതിൻ്റെ പരിണത ഫലം ഏതൊക്കെ തരത്തിലായിരിക്കും അനുഭവിക്കേണ്ടി വരികയെന്നുള്ളതിൻ്റെ അവസാന ഉദാഹരണമാണിത്.

ഹമാസ് സായുധസംഘം നഗ്നയാക്കി ട്രക്കിൽ കൊണ്ടുപോയ ജർമൻ യുവതിയുടെ ക്രെഡിറ്റ് കാർഡും കവർന്നതായിട്ടാണ് അറിവ്.ഹമാസിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന ഷാനിലൂക്ക് എന്ന ജർമൻ സ്വദേശിനിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടപ്പെട്ടെന്നാണ് യുവതിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തിയത്.ഗാസയിലാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്ന സന്ദേശമാണ് ബാങ്കിൽ നിന്ന് ലഭിച്ചതെന്നും യുവതിയുടെ മാതാവ് പറഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നത്.

ഹമാസ് സംഘം ഒരു യുവതിയുടെ നഗ്നമൃതദേഹം ട്രക്കിൽ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു. അക്രമകാരികളായ ഹമാസുകാർ യുവതിയുടെ പുറത്ത് തുപ്പുന്നതും കയറി ഇരിക്കുന്നതും ആയ കാര്യങ്ങൾ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങളിൽ ഉള്ളത് ജർമൻ സ്വദേശിനിയായ ഷാനിലൂക്ക് ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഒരു സംഗീതോത്സവ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഷാനിലൂക്ക് ഹമാസ് സംഘത്തിൻ്റെ കൈയ്യിൽ അകപ്പെട്ടത്.

ഷാനി ലുക്ക് അടക്കമുള്ളവർക്കു നേരെ ഹമാസ് സംഘം ആക്രമണം നടത്തുകയായിരുന്നു. സംഗീതോത്സവത്തിൽ പങ്കെടുത്ത 260 ഓളം പേരെ അക്രമകാരികൾ വധിക്കുകയായിരുന്നു. രൂക്ഷമായ ആക്രമണത്തിൽ ഷാനി ലുക്ക് കൊല്ലപ്പെടുകയും നഗ്നയാക്കിയ ഇവരുടെ മൃതദേഹം ട്രക്കിൽ പ്രദർശിപ്പിച്ച് തെരുവിലൂടെ സഞ്ചരിച്ചുവെന്നുമാണ് അന്താരാഷ്ട്ര മാധമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദൃശ്യങ്ങളിൽ നിന്നാണ് അക്രമകാരികളായ ഹമാസിൻ്റെ വാഹനത്തിൽ ഉണ്ടായിരുന്നത് ഷാനി ലുക്ക് ആണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളിൽ യുവതിയുടെ മുഖം കാണുന്നില്ലങ്കിലും തലമുടിയും ശരീരത്തിലെ ടാറ്റുവും കണ്ടാണ് ബന്ധുക്കൾ ഇത് ഷാനി ലുക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞത്

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …