Related Articles
കൊല്ലം കരുനാഗപ്പള്ളി ചെട്ടിയത്ത് ജംഗ്ഷനിലുള്ള ബി ആർ ഫിനാൻസിയേഴ്സിൽ ആണ് തോക്ക് ചൂണ്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി അവിടെ നിന്നും പണവും സ്വർണവും അടങ്ങുന്ന ബാഗ് രണ്ടുപേർ ചേർന്ന് കവർന്നത്. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ ആയിരുന്നു സംഭവം. സ്ഥാപനത്തിന് അകത്തേക്ക് ഹെൽമറ്റ് ധരിച്ചും മുഖം മറച്ചും എത്തിയ ആൾ കൗണ്ടറിന് അടുത്തെത്തി അവിടെയിരുന്ന പ്രീതസേനന്റെ നേരെ തോക്ക് ചൂണ്ടി പണവും സ്വർണവും എടുക്കാൻ ആഘോഷിക്കുകയായിരുന്നു.
ഭയന്നു നിന്നപ്രീതയെ കണ്ടപ്പോൾ കൗണ്ടറിനോട് ചേർന്നുള്ള മേശയുടെ വലിപ്പു തുറന്നു പണവും സ്വർണവും സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് വെളിയിലേക്ക് അയാൾ പോവുകയായിരുന്നു. വെളിയിൽ ഹെൽമറ്റ് ധരിച്ചു കാത്തുനിന്ന ആളിന്റെ ബൈക്കിലാണ് ഇയാൾ പോയത് .കവർച്ച നടന്നപ്പോൾ സ്ഥാപനത്തിൽ പ്രീത മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഇവർ വെളിയിലിറങ്ങി ബഹളം വച്ചപ്പോഴേക്ക് വന്നവർ അപ്രത്യക്ഷരായി.
തൊടിയൂർ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം .സംഭവമറിഞ്ഞ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ബിജുവിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം അന്വേഷണം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ശക്തമാക്കിയിരിക്കുകയാണ്.
തോക്ക് ചൂണ്ടി ജീവനക്കാരിയെ ബന്ദിയാക്കി മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൊടിയൂർ ചെട്ടിയത്ത് മുക്കിലുള്ള ബിആർ ഫൈനാൻസിൽ ജീവനക്കാരിയെ തോൽപ്പിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി പണവും സ്വർണവും അടങ്ങിയ ബാഗ് തട്ടിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
തൊടിയൂർ കല്ലേലി ഭാഗം അമ്പലവേലി കിഴക്കിത്തറയിൽ എ അനസ് മോൻ തൊടിയൂർ ഇടക്കുളങ്ങര പുലിയൂർ വഞ്ചി തെക്ക് താഹ മൻസിൽ അൽ അമീൻ എന്നിവരാണ് അറസ്റ്റിൽ ആയത് സംഭവം നടന്ന 48 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലാവുകയായിരുന്നു കഴിഞ്ഞ പത്തിന് വൈകുന്നേരം ആണ് ഹെൽമറ്റ് ധരിച്ചും മുഖം മറച്ചും എത്തിയ ആൾ ജീവനക്കാരിയെ തൂക്കു ചൂണ്ടി ഭയപ്പെടുത്തി സ്ഥാപനത്തിൽ നിന്നും സ്വർണവും പണവും അടങ്ങുന്ന ബാഗ് കവർന്നത് ബൈക്കിൽ ഇവർ ഇരുവരും കൂടി എത്തി.
ഒരാൾ ബൈക്കിൽ ഇരിക്കുകയും മറ്റൊരാൾ കയറി കൃത്യം നടത്തുകയും ആയിരുന്നു വാഹന നമ്പർ ഇല്ലാതെയും സിസിടിവികളിൽ പതിയാതിരിക്കാൻ വഴികൾ മാറി സഞ്ചരിക്കുമാണ് പ്രതികൾ കവർച്ചയ്ക്ക് എത്തിയതും മടങ്ങിയത് മൊബൈൽ ടവറിൽ പെടാതിരിക്കാൻ മൊബൈൽഫോണുകളും സ്വിച്ച് ഓഫ് ചെയ്തു സുഹൃത്തുക്കൾ ഉൾപ്പെടെ പലരെയും കാണുകയും അവരുടെ ഫോണുകൾ ഉപയോഗിക്കുകയും ചെയ്തു ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശാനുസരണം എസ്പി പ്രദീപ്കുമാറിന്റെയും സ്റ്റേഷൻ ഇൻസ്പെക്ടർ നേതൃത്വത്തിൽ നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതികൾ വേഗത്തിൽ കുടുങ്ങിയത്.
വാഹനത്തിൽ പായുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു കരുനാഗപ്പള്ളി പുതിയകാവിനെ സമീപം ദേശീയപാതയുടെ വശത്ത് പുതിയതായി തുടങ്ങിയ ബൂസ്റ്റർ ടീ ഷോപ്പ് പ്രതികൾ നടത്തുന്നതാണെന്ന് തിരിച്ചറിയുകയായിരുന്നു ഷോപ്പിന് അടുത്തുനിന്നും ആണ് പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത് അനസ് മോന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് അൽ അമീനുമായി ചേർന്നു കവർച്ചയ്ക്കു പദ്ധതിയിടാൻ കാരണമായത്.
കവർച്ചയ്ക്കായി ഉപയോഗിച്ചത് 80 രൂപയ്ക്ക് വാങ്ങിയ കളിത്തോക്കാണ് കവർച്ച നടത്തിയ ധനകാര്യ സ്ഥാപനത്തിൽ അനസ് മോൻ 2022 പണയംബച്ച സ്വർണ്ണം ഇതുവരെ എടുത്തിട്ടില്ല ഉപയോഗിച്ച വസ്ത്രങ്ങളും വാഹനവും പോലീസ് കണ്ടെടുത്തു പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു