Breaking News

“അവന് വധശിക്ഷ നടപ്പാക്കുന്ന ദിവസമേ എൻറെ മകളുടെ ആത്മാവിന് ശാന്തി ലഭിക്കു” – പെൺകുത്തിൻ്റെ അമ്മ.

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച്‌വിചാരണ കോടതി. പോക്സോ നിയമം നിലവിൽ വന്ന ശിശുദിനത്തിൽ തന്നെ പ്രതിക്ക് വധശിക്ഷ വിധിച്ചത് ഈ നാട്ടിലെ കുഞ്ഞുങ്ങൾക്കും ഇനിയും ജനിക്കാൻ ഇരിക്കുന്ന കുഞ്ഞുങ്ങൾക്കുമുള്ള കരുതലാണ്, ഒപ്പം ഇത്തരം കുറ്റവാസന ഉള്ളവർക്കുള്ള ശക്തമായ താക്കീതും.

” നിങ്ങൾക്കു നഷ്ടപ്പെട്ട മകളെ തിരിച്ചു നൽകാൻ കോടതിക്കു കഴിയില്ല നിയമത്തിനു നൽകാൻ കഴിയുന്ന ‘ പരമാവധി നീതി ഇതാണ്.” വിധി പ്രസ്താവിച്ച ശേഷം ജഡ്ജി കെ.സോമൻ പെൺകുഞ്ഞിന്റെ അമ്മയോടും അച്ഛനോടും പറഞ്ഞ വാക്കുകളാണിത്. 2018 പോക്സോ നിയമം ശക്തിപ്പെടുത്താനുള്ള ഭേദഗതികൾ ചർച്ച ചെയ്യുന്ന അവസരത്തിലാണ് ഇതേ പ്രതി ഡൽഹിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ചത്. അന്ന് ഇരുപത്തിയെട്ടാം ദിവസം ജാമ്യത്തിൽ ഇറങ്ങിയ പ്രതി 2018 ൽ ജനിച്ച കുഞ്ഞിനെയാണ് ആലുവയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

” അയാളെ അധികനാൾ ജയിലിൽ കഴിയാൻ അനുവദിക്കരുത് .ഉടൻ തൂക്കിലേറ്റണം. വധശിക്ഷ നടപ്പാക്കുന്ന ദിവസമേ എൻറെ മകളുടെ ആത്മാവിന് ശാന്തി ലഭിക്കു”. പീഡനത്തിനിരയായി മരിക്കേണ്ടി വന്ന അഞ്ചുവയസ്സുകാരിയുടെ അമ്മയുടെ വാക്കുകൾ ആണിത് . പ്രതിയുടെ പിതാവ് – അന്വേഷണ ഉദ്യോഗസ്ഥരോടും പ്രതിഭാഗം അഭിഭാഷകരോടും കഴിഞ്ഞദിവസം പറഞ്ഞത് – അവനെക്കുറിച്ച് കേൾക്കാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ല.

അവൻറെ കാര്യം പറഞ്ഞു ഞങ്ങളെ ഇനി വിളിക്കരുത്. ഞങ്ങളാരും കോടതിയിലേക്ക് വരുന്നില്ല .വീട്ടിലേക്ക് പണം ഒന്നും അയക്കാറില്ല. അഞ്ചുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിനെ മരണം വരെ തൂക്കിലേറ്റാൻ വിചാരണ കോടതി വിധിപ്രഖ്യാപിച്ചു.

43 സാക്ഷികൾ 95 രേഖകൾ !!!

43 സാക്ഷികളെ വിസ്തരിച്ച കോടതി 95 രേഖകളും 10 തൊണ്ടിമുതലുകളും പരിശോധിച്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതിഭാഗം രണ്ട് സാക്ഷികളെയും വിസ്തരിച്ചു. ഒമ്പത് രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ 95 രേഖകളിൽ സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുന്നുണ്ട്. പ്രതിയെയും ഇരയെയും വ്യക്തമായി കാണുന്ന ഇത്രയും ദൃശ്യങ്ങൾ സമീപകാലത്ത് ഒന്നും ഒരു ക്രിമിനൽ കേസിലും പോലീസിന് ലഭിച്ചിട്ടില്ല.

49 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ട ശിക്ഷ ഇത് ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതിയാകും. അതിനുശേഷം ജീവിതാവസാനം വരെയുള്ള കഠിനതടവ് തുടങ്ങും. ഇതിനിടയിൽ പ്രതിയുടെ വധശിക്ഷ മേൽക്കോടതികൾ ശരിവച്ചാൽ കഠിനതടവിന് ഇടയിൽ അത് നടപ്പിലാവും. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ പോകാൻ പ്രതിക്ക് അവസരം ഉണ്ട്.

വിധി കേട്ട ശേഷം കോടതിമുറിയിൽ നിന്നും സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോകും മുൻപ് തന്നെ പ്രതി ഹൈക്കോടതിയിൽ നൽകാനുള്ള വക്കാലത്തിൽ ഒപ്പിട്ടു .വിചാരണ കോടതിയിൽ പ്രതിക്കുവേണ്ടി ജില്ലാ നിയമസഹായ അതോറിറ്റി നിയോഗിച്ച അഡ്വക്കേറ്റ് തന്നെയാണ് വക്കാലത്ത് നൽകിയത്.അപ്പീൽ ഹർജിയിൽ ഹൈക്കോടതി ആറുമാസത്തിനുള്ളിൽ വിധി പറയണം.

വധശിക്ഷ വിധിച്ചാൽ ന്യാധിപന്മാർ ഇങ്ങനെ ചെയ്യാറുണ്ട്

പെൺകുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് തൂക്കുകയർ വിധിച്ച പ്രതിക്ക് തൂക്കുകയർ വിധിച്ചു. 197 പേജ് വിധി ന്യായത്തിൽ ഒപ്പുവച്ച ശേഷം ജഡ്ജി കെ. സോമൻ പേനയുടെ നിബ് മേശപ്പുറത്ത് കുത്തിയൊടിച്ച ശേഷം അത് ജീവനക്കാർക്ക് കൈമാറി .വധശിക്ഷ വിധിച്ച് ഒപ്പുവച്ചപേനകൾ ന്യായാധിപൻമാർ തുടർന്ന് ഉപയോഗിക്കാറില്ല. ഇത്തരം പേനകൾകോടതി ജീവനക്കാർ നശിപ്പിച്ചു കളയുകയാണ് പതിവ്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …