കുളക്കട പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. നവകേരള സദസ്സിന്റെ ആലോചന യോഗത്തിൽ പങ്കെടുക്കാത്ത ഹരിത കർമ്മ സേനാംഗത്തെ ഒഴിവാക്കിയതിലും തൊഴിലുറപ്പ്, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നീ ജോലികളിൽ ഏർപ്പെടുന്നവരെയും നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി നിർബന്ധപൂർവ്വം രംഗത്തിറക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കുളക്കട, മാവടി, കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുളക്കട പഞ്ചായത്ത് പടിക്കൽ പ്രതിഷേധിക്കുകയും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു.
മാറ്റിനിർത്തിയ ഹരിത കർമ്മ സേനാംഗത്തെ ഉടൻ തിരിച്ചെടുക്കാമെന്നും തൊഴിലുറപ്പ് ,കുടുംബശ്രീ തുടങ്ങിയ പ്രവർത്തകരെയും ഹരിതകർമ്മ സേന അംഗങ്ങളെയും, ആശാപ്രവർത്തകരെയും നിർബന്ധിച്ചു പാർട്ടി പരിപാടികളിലും പൊതു പരിപാടികളിലും പങ്കെടുപ്പിക്കുന്നത് ഒഴിവിക്കാമെന്നും പഞ്ചായത്ത് സെക്രട്ടറി പുത്തൂർ എസ് ഐയുടെ സാന്നിധ്യത്തിൽ ഉറപ്പുനൽകിയ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഉപരോധം അവസാനിപ്പിക്കുകയുണ്ടായി.