ദേശീയ കായിക താരവും മെഡൽ ജേതാവും തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ ഹവിൽദാറുമായ ഓംകാർ നാഥ്( 25 )ബൈക്ക് അപകടത്തിൽ മരിച്ചു. പുനലൂർ തൊളിക്കോട് മുളന്തടത്തിൽ ഓംകാര നിവാസിൽ രവീന്ദ്രനാഥ് _മിനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞദിവസം രാത്രി കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വാളക്കോട്ട് ആയിരുന്നു അപകടം.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്ലാച്ചേരി സ്വദേശി അമലിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു .ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണു തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഓംകാർ നാഥ് തൽക്ഷണം മരിച്ചു. സുഹൃത്തിനെ പ്ലാച്ചേരിയിലെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ഓങ്കാരനാഥ് വീട്ടിൽ എത്തിയത്. ദേശീയ പോലീസ് കേരളത്തിൻറെ പ്രതീക്ഷയായിരുന്നു ഓംകാരനാഥ്.
NEWS 22 TRUTH . EQUALITY . FRATERNITY