ആലപ്പുഴ, വണ്ടാനം അയ്യപ്പഭക്തജന സമിതിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ആഴിപൂജയും പ്രസാദ ഊട്ടും നടത്തി.മനസ്സും ശരീരവും ബുദ്ധിയും ഈശ്വരനിൽ സമർപ്പിച്ച് ഏറെ ദിവസത്തെ വ്രതചര്യയോടെ ജീവിതം നയിച്ച സ്വാമിമാർ നടത്തിയ ആഴിപൂജയും ഇതര കർമ്മങ്ങളും ദർശിക്കുവാൻ ധാരാളം ഭക്തർ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടിയിരുന്നു. തകഴി കുഞ്ഞുമോൻ പെരിയസ്വാമിയുടെ മുഖ്യകാർമ്മികത്വ’ത്തിലായിരുന്നു ചടങ്ങുകൾ.ഡോ.ഉദയമ്മ ഭദ്രദീപപ്രോജ്വലനം നടത്തി.നൂറു കണക്കിന് ഭക്തജനങ്ങളും വിശ്വാസികളും പ്രദേശവാസികളും ഭക്തി സാന്ദ്രമായ ചടങ്ങ് ദർശിക്കുവാൻ എത്തിയിരുന്നു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY