Breaking News

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ്; 18,556 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,556 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 3193
എറണാകുളം 2643
തൃശൂര്‍ 2470
കോഴിക്കോട് 2322
പാലക്കാട് 2134
കൊല്ലം 1692
കണ്ണൂര്‍ 1306

ആലപ്പുഴ 1177
കോട്ടയം 1155
തിരുവനന്തപുരം 1155
പത്തനംതിട്ട 824
വയനാട് 619
കാസര്‍ഗോഡ് 509
ഇടുക്കി 414

20,248 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 3105
എറണാകുളം 2596
തൃശൂര്‍ 2442
കോഴിക്കോട് 2278
പാലക്കാട് 1339
കൊല്ലം 1686
കണ്ണൂര്‍ 1217

ആലപ്പുഴ 1151
കോട്ടയം 1080
തിരുവനന്തപുരം 1071
പത്തനംതിട്ട 793
വയനാട് 596
കാസര്‍ഗോഡ് 493
ഇടുക്കി 401

92 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, വയനാട്, കാസര്‍ഗോഡ് 11 വീതം, പത്തനംതിട്ട, തൃശൂര്‍ 10 വീതം, കണ്ണൂര്‍ 8, ആലപ്പുഴ 6, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് 3 വീതം, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …