Breaking News

മിഷോങ് ചുഴലിക്കാറ്റ് അഞ്ച് മരണം

ചെന്നൈ വെള്ളത്തിനടിയിലായി.അരനൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ. ചെന്നൈ നഗരവും 4 സമീപ ജില്ലകളും വെള്ളക്കെട്ടിൽ .കാറുകൾ ഒഴുകിപ്പോയി. പെരുങ്ങളത്തൂർ പ്രദേശത്ത് മുതല ഇറങ്ങി. അര നൂറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ മഴയിൽ ചെന്നൈ നഗരം ജലാശയവുമായി മാറി. കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം തകർന്നു. വൈദ്യുതാഘാതം ഏറ്റ് രണ്ടു പേരുൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ മരിച്ചത്.

ആയിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ നദികൾ കരകവിയുകയും നഗരത്തിന് ചുറ്റുമുള്ള ജലസംഭരണികൾ തുറന്നു വിടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആവുകയായിരുന്നു. കുത്തിയൊലിച്ച വെള്ളത്തിൽ കാറുകൾ ഒഴിക്കുന്ന ദൃശ്യം കാണാമായിരുന്നു. മരങ്ങൾ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചു .ജനങ്ങൾ പൂർണമായും ഒറ്റപ്പെട്ടു.

വെള്ളം നിറഞ്ഞ നഗരത്തിലെ എല്ലാ അടിപ്പാതകളും അടച്ചു. പെരിങ്ങലത്തൂർ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ ജനം ആശങ്കയിൽ ആയി.വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഉച്ചയോടെ സൈന്യവും രംഗത്തെത്തി. രാത്രിയിലും മഴ തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

മിഷോങ് ചുഴലിക്കാറ്റ്; മിഷോങ്ങ് ചുഴലിക്കാറ്റിന് മ്യാൻമാർ ആണ് പേരു നൽകിയത്. കരുത്ത്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു മടങ്ങിവരാനുള്ള ശേഷി. എന്നൊക്കെയാണ് ഈ വാക്കിൻറെ അർത്ഥം.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …