Breaking News

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യനിര്‍ണയത്തിനായി മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 28 വരെ നീട്ടി….

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പ്രായോഗിക പരീക്ഷയുടെയും അസൈന്‍മെന്റുകളുടെയും മാര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 28 വരെ നീട്ടി. ഇനി തീയതി നീട്ടില്ലെന്നും

എല്ലാ സ്‌കൂളുകളും പ്രസ്തുത സമയത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും സി ബി എസ് ഇ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രായോഗിക പരീക്ഷയും

മൂല്യനിര്‍ണയവുമെല്ലാം ഓണ്‍ലൈനായി നടത്താനാണ് സ്‌കൂളുകളോട് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റേണല്‍ അസെസ്‌മെന്റ് സംബന്ധിച്ച സംശയങ്ങള്‍ക്ക് സ്‌കൂളുകള്‍ക്ക് സി ബി എസ് ഇ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

വാചാ പരീക്ഷക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെയും അധ്യാപകരുടെയും ഫോട്ടോ സ്‌കൂള്‍ രേഖകളില്‍ സൂക്ഷിക്കണം. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകര്‍ക്ക് പുറമേ ബോര്‍ഡ് നിയോഗിക്കുന്ന

എക്സ്റ്റേണല്‍ എക്‌സാമിനറും പ്രായോഗിക പരീക്ഷ/ മൂല്യനിര്‍ണയത്തിന് ഉണ്ടാകും. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യണം. ഒരിക്കല്‍ അപ്ലോഡ് ചെയ്ത മാര്‍ക്കുകളില്‍ തിരുത്തലുകള്‍ വരുത്താനാകില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …