Breaking News

സ്വന്തം ​ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വാക്സിനെത്തിച്ച്‌ മഹേഷ് ബാബു, ഏഴു ദിവസത്തെ വാക്സിന്‍ ഡ്രൈവ്…

സ്വന്തം ​ഗ്രാമത്തിലുള്ളവര്‍ക്കായി സൗജന്യ കോവിഡ് വാക്സിന്‍ വിതരണം ചെയ്ത് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കുമായാണ് വാക്സിന്‍ നല്‍കിയത്.

ഇതിനായി ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വാക്സിനേഷന്‍ ഡ്രൈവും ​ഗ്രാമത്തില്‍ നടത്തി. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്. ​

ഗ്രാമവാസികള്‍ വാക്സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആന്ധ്ര ഹോസ്പിറ്റല്‍സുമായി ചേര്‍ന്നാണ് വാക്സിന്‍ വിതരണം നടപ്പിക്കിയത്. വാക്സിന്‍ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …